ഒൻപതാം ക്ലാസിൽ ഊർജതന്ത്രം, ധാരാവൈദ്യുതി എന്ന പാഠഭാഗം പഠിപ്പിച്ചു. എട്ടാം ക്ലാസിലെ സ്ഥിത വൈദ്യുതിയുടെ തുടർച്ചയായി ആണ് ഒൻപതാം ക്ലാസിലെ ധാരാവൈദ്യുതി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോസ്കോപ്പിന്റെ മോഡൽ കാണിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്. ഇലക്ക്ട്രോസ്കോപ്പിലെ വൈദ്യുത പ്രവാഹം കുട്ടികളെ പരീക്ഷണത്തിലൂടെ കാണിച്ചു കൊടുത്തു. കൂടാതെ സ്ഥിത വൈദ്യുതിയുടെ ചെറിയ പരീക്ഷണങ്ങളും ക്ലാസ്സിൽ ചെയ്യിപ്പിച്ചു. രസതന്ത്രത്തിൽ അമോണിയം ലവണങ്ങളെ തിരിച്ചറിയുന്ന പരീക്ഷണവും സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയുന്ന പരീക്ഷണവും ക്ലാസ്സിൽ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു.
ഈ ആഴചയും നന്നായി തന്നെ പോയി. കുട്ടികളോടുള്ള അടുപ്പവും വർദ്ധിച്ചു വന്നു. ലബോറട്ടറിയിൽ കുട്ടികളെ കൊണ്ടുപോകാൻ കഴിഞ്ഞു. ലാബിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഞങ്ങൾ വൃത്തിയാക്കി കുട്ടികൾക്ക് കാണിച്ചു കൊടുത്തു.
No comments:
Post a Comment