ശൂരനാട് സ്കൂളിൽ ജനുവരി 27 നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വാര്ഷികാഘോഷവും നടന്നു. ശൂരനാട് സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ശ്രീ. വി പി ശ്രീകുമാർ ആയിരുന്നു കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് . സ്കൂളിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു. വാര്ഷികാഘോഷത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു . ഞങൾ കുട്ടികളെ നിയന്ത്രിച്ച് ഹാളിൽ ഇരുത്തുകയും പരിപാടിക്ക് വേണ്ട എല്ലാ സഹായങ്ങളും ചയ്യുകയും ചയ്തു.
സ്കൂൾ ജീവിതം കഴിഞ്ഞതിനു ശേഷമുള്ള ഒരു നല്ല അനുഭവമായിരുന്നു ഇത് . വളരെയേറെ കഴിവുള്ള കുട്ടികൾ ശൂരനാട് സ്കൂളിൽ ഉണ്ടായിരുന്നു. ടീച്ചേഴ്സിൻറെ പ്രോത്സാഹനവും കുട്ടികൾക്കു കൊടുക്കുന്ന സുപ്പ്രോർട്ടും കണ്ടുമനസ്സ്സിലാക്കാൻ സാധിച്ചു.
No comments:
Post a Comment