Monday 13 February 2017

Last teaching week


ഒൻപതാം  ക്ലാസ്സിൽ കുട്ടികളെ ഇലക്ട്രോണിക്സ് പഠിപ്പിക്കാൻ അവസരം ലഭിച്ചു.  റെസിസ്റ്റർ , കാപ്പാസിറ്റർ , ഐ സി തുടങ്ങിയ  ഇലക്ട്രോണിക്സ് components  ഉപയോഗിച്ചു  ഒരു ഇന്നൊവേറ്റീവ്  വർക്ക് ച്യ്തിരുന്നു. അത് കുട്ടികൾക്കു നൽകി . പലതരം റെസിസ്റ്ററുകളും  കപ്പാസിറ്ററുകളും  ഐ സി യും അതിൽ  ഉൾപ്പെടുത്തിയിരുന്നു  . കുട്ടികൾ എല്ലാം കണ്ട്  മനസ്സിലാക്കി .  കൂടാതെ കുട്ടികളെ ഡിജിറ്റൽ മൾട്ടിമീറ്റർ പരിചയപ്പെടുത്തി. അതിന്റെ പ്രവർത്തന രീതിയും പറഞ്ഞു കൊടുത്തു. കുട്ടികളെ കൊണ്ട്  മൾട്ടി മീറ്റർ  ഉപയോഗിച്  റെസിസ്റ്റൻസ്   കണ്ടുപിടിപ്പിച്ചു. മൾട്ടിമീറ്റർന്റെ ഒരു മോഡൽ ലും  കുട്ടിക്ക് കാണിച്ച കൊടുത്തു.  ഈ ആഴ്ച  കുട്ടികൾക്കു ഉള്ള ഒരു ബോധവൽക്കരണ  ക്ലാസും നടത്താൻ സാധിച്ചു.    സ്കൂൾ അധ്യാപകരുടെയും HM  ന്റെയും ഭാഗത്തു നിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. എല്ലാ പരിപാടികളിലും അവർ പങ്കെടുക്കുകയാണ് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

10/02/2017 ന് ശൂരനാട് സ്കൂളിലെ ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു. 40 ദിവസമായിരുന്നു S4 ലെ ടീച്ചിങ് പ്രാക്ടീസ്. 30 lesson plan ആയിരുന്നു എടുത്തത്.  വളരെ നല്ല അനുഭവമായിരുന്നു ശൂരനാട് സ്കൂളിൽ നിന്ന് ലഭിച്ചത്. ക്ലാസ്സുകൾ ഒരുപാട് മെച്ചപ്പെടുത്താൻ ടീച്ചിങ്  പ്രാക്ടീസ് കൊണ്ട് കഴിഞ്ഞു.

No comments:

Post a Comment