ടീച്ചിങ് പ്രാക്ടീസ് അവസാന നാളുകളിലേക്ക് കടന്നിരിക്കുന്നു. ഒൻപതാം ക്ലാസ്സിൽ കുട്ടികളെ "വൈദ്യുത പ്രവാഹവും കരന്റും " പഠിപ്പിച്ചു. വോൾട്ട് മീറ്റർ , അമ്മീറ്റർ , സെൽ , റിയോസ്റ്റാട് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. കെമിസ്ട്രയിൽ അമോണിയം ലവണത്തിനെ തിരിച്ചറിയുന്ന വിധം ക്ലാസിൽ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ohm's ലോ മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത്. അതിനാൽ കുട്ടികൾക്ക് ohm 's ലോ ഇന്ററെസ്സ്റ്റിങ് ആയി. HCl ഉപയോഗിച്ചുള്ള പരീക്ഷണം ക്ലാസ്സിൽ ചെയ്യിപ്പിച്ചു.
നല്ല ഒരു വീക്ക് ആയിരുന്നു. ക്ലാസ്സ് നന്നായി മെച്ചപ്പെടുത്താൻ സാധിച്ചു. ഓപ്ഷൻ ടീച്ചർ ന്റെയും ജനറൽ ടീച്ചർ ന്റെയും അഭിപ്രായങ്ങൾ ക്ലാസ് നല്ലതാകാൻ സഹായിച്ചു. പരീക്ഷണങ്ങളിൽ കൂടിയുള്ള സയൻസ് പഠനമാണ് സാധാരണ ക്ലാസ്സുകളെക്കാളും എഫക്റ്റീവ് ആകുന്നതെന്നു മനസിലായി. പരീക്ഷണങ്ങൾ ചെയ്യിപ്പിക്കുന്ന ദിവസങ്ങളിൽ കുട്ടികൾ കൂടുതൽ താല്പര്യത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. കൂടാതെ എല്ലാ കുട്ടികളും പരീക്ഷണം ചെയ്യാനും ഗ്രൂപ്പ് ആക്റ്റിവിറ്റികളിലും പങ്കെടുത്തു.
അമോണിയം ലവണത്തിനെ തിരിച്ചറിയുന്ന വിധം
ഏതെങ്കിലും ഒരു അമോണിയം ലവണത്തിന്റെ ലായനി തയ്യാറാക്കുക. ഒരു ടെസ്റ്റുബിൽ 5ml നെസ് ലേഴ്സ് റീയേജന്റ് എടുക്കുക. അതിലേക്ക് ഏതാനം തുള്ളി ലവണ ലായനി ചേർക്കുക. ഓറഞ്ച് നിറമുള്ള അവഷിപ്തം ഉണ്ടാകുന്നു.
No comments:
Post a Comment