Monday 13 February 2017

INNOVATIVE WORK


PROJECTOR  ( Working Model)
PRINCIPLE : A POWERFUL BEAM OF LIGHT THROUGH THE TRANSPARENT SLIDE IMAGE IS FOCUSED BY A CONVEX LENS TO PRODUCE AN IMAGE ON A SCREEN.

Last teaching week


ഒൻപതാം  ക്ലാസ്സിൽ കുട്ടികളെ ഇലക്ട്രോണിക്സ് പഠിപ്പിക്കാൻ അവസരം ലഭിച്ചു.  റെസിസ്റ്റർ , കാപ്പാസിറ്റർ , ഐ സി തുടങ്ങിയ  ഇലക്ട്രോണിക്സ് components  ഉപയോഗിച്ചു  ഒരു ഇന്നൊവേറ്റീവ്  വർക്ക് ച്യ്തിരുന്നു. അത് കുട്ടികൾക്കു നൽകി . പലതരം റെസിസ്റ്ററുകളും  കപ്പാസിറ്ററുകളും  ഐ സി യും അതിൽ  ഉൾപ്പെടുത്തിയിരുന്നു  . കുട്ടികൾ എല്ലാം കണ്ട്  മനസ്സിലാക്കി .  കൂടാതെ കുട്ടികളെ ഡിജിറ്റൽ മൾട്ടിമീറ്റർ പരിചയപ്പെടുത്തി. അതിന്റെ പ്രവർത്തന രീതിയും പറഞ്ഞു കൊടുത്തു. കുട്ടികളെ കൊണ്ട്  മൾട്ടി മീറ്റർ  ഉപയോഗിച്  റെസിസ്റ്റൻസ്   കണ്ടുപിടിപ്പിച്ചു. മൾട്ടിമീറ്റർന്റെ ഒരു മോഡൽ ലും  കുട്ടിക്ക് കാണിച്ച കൊടുത്തു.  ഈ ആഴ്ച  കുട്ടികൾക്കു ഉള്ള ഒരു ബോധവൽക്കരണ  ക്ലാസും നടത്താൻ സാധിച്ചു.    സ്കൂൾ അധ്യാപകരുടെയും HM  ന്റെയും ഭാഗത്തു നിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. എല്ലാ പരിപാടികളിലും അവർ പങ്കെടുക്കുകയാണ് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 

10/02/2017 ന് ശൂരനാട് സ്കൂളിലെ ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചു. 40 ദിവസമായിരുന്നു S4 ലെ ടീച്ചിങ് പ്രാക്ടീസ്. 30 lesson plan ആയിരുന്നു എടുത്തത്.  വളരെ നല്ല അനുഭവമായിരുന്നു ശൂരനാട് സ്കൂളിൽ നിന്ന് ലഭിച്ചത്. ക്ലാസ്സുകൾ ഒരുപാട് മെച്ചപ്പെടുത്താൻ ടീച്ചിങ്  പ്രാക്ടീസ് കൊണ്ട് കഴിഞ്ഞു.

CONSCIENTIZATION PROGRAMME

7/02/2017 ൽ ശൂരനാട് സ്കൂളിൽ Conscientization programme നടത്തി.  പ്രോഗ്രാം സ്വാഗതം ആശംസിച്ചത്  സന്ദീപ് സാർ ആയിരുന്നു. പരിപാടിയുടെ അധ്യക്ഷ ശൂരനാട് സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. മായ ടീച്ചർ ആയിരുന്നു. H.M ശ്രീ. ഷൗക്കത് സാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. മില്ലത്ത് കോളേജ് ലക്ചറർ ശ്രീ. സന്തോഷ് സാർ ആണ് അവബോധ ക്ലാസ് എടുത്തത്. "മദ്യാസക്തിയും പൊലിയുന്ന കൗമാരവും" എന്ന വിഷയത്തിലാണ്  ക്ലാസ് എടുത്തത്. ശ്രീലക്ഷ്മി ടീച്ചർ ലഹരി വിരുദ്ധ പ്രതിഞജ പറഞ്ഞു കൊടുത്തു.  ഞാൻ ആയിരുന്നു  ക്ലാസ് അവലോകനം നടത്തിയത്. ശ്രീ. അമ്പിളി ടീച്ചർ നന്ദി പറഞ്ഞു.
BED ട്രെയിനിങ് ദിവസങ്ങളിലെ നല്ല ഒരു ദിവസമായിരുന്നു ഇന്ന്. കുട്ടികൾക്കു പ്രയോജനപ്രദമായ ഒരു ക്ലാസ് സംഘടിപ്പിക്കാൻ സാധിച്ചു .
സ്കൂൾ സൗകര്യങ്ങൾ കുറവായതിനാൽ കുറച്ചു കുട്ടികളിലേക്ക് മാത്രം ഒതുങ്ങിപോയി . എങ്കിലും അവരിലൂടെ മറ്റു കുട്ടികളിലേക്കും വിവരങ്ങൾ കൈമാറുമെന്ന ശുഭപ്രതീക്ഷയോടെ ഞങ്ങൾ മടങ്ങി.


Thursday 2 February 2017

Teaching Week



ടീച്ചിങ് പ്രാക്ടീസ് അവസാന നാളുകളിലേക്ക് കടന്നിരിക്കുന്നു. ഒൻപതാം ക്ലാസ്സിൽ കുട്ടികളെ  "വൈദ്യുത പ്രവാഹവും കരന്റും  " പഠിപ്പിച്ചു. വോൾട്ട് മീറ്റർ , അമ്മീറ്റർ , സെൽ , റിയോസ്റ്റാട്  തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.  കെമിസ്ട്രയിൽ  അമോണിയം ലവണത്തിനെ തിരിച്ചറിയുന്ന വിധം ക്ലാസിൽ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ohm's  ലോ മോഡൽ ഉപയോഗിച്ചാണ് പഠിപ്പിച്ചത്. അതിനാൽ കുട്ടികൾക്ക്  ohm 's ലോ ഇന്ററെസ്സ്റ്റിങ്  ആയി.  HCl  ഉപയോഗിച്ചുള്ള പരീക്ഷണം ക്ലാസ്സിൽ ചെയ്യിപ്പിച്ചു.
നല്ല ഒരു വീക്ക് ആയിരുന്നു. ക്ലാസ്സ് നന്നായി മെച്ചപ്പെടുത്താൻ സാധിച്ചു. ഓപ്ഷൻ ടീച്ചർ ന്റെയും  ജനറൽ ടീച്ചർ ന്റെയും അഭിപ്രായങ്ങൾ ക്ലാസ് നല്ലതാകാൻ സഹായിച്ചു.  പരീക്ഷണങ്ങളിൽ കൂടിയുള്ള സയൻസ് പഠനമാണ് സാധാരണ ക്ലാസ്സുകളെക്കാളും എഫക്റ്റീവ് ആകുന്നതെന്നു മനസിലായി. പരീക്ഷണങ്ങൾ ചെയ്യിപ്പിക്കുന്ന ദിവസങ്ങളിൽ കുട്ടികൾ കൂടുതൽ താല്പര്യത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. കൂടാതെ എല്ലാ കുട്ടികളും പരീക്ഷണം  ചെയ്യാനും ഗ്രൂപ്പ് ആക്റ്റിവിറ്റികളിലും പങ്കെടുത്തു.




അമോണിയം ലവണത്തിനെ തിരിച്ചറിയുന്ന വിധം

           ഏതെങ്കിലും ഒരു അമോണിയം ലവണത്തിന്റെ ലായനി തയ്യാറാക്കുക. ഒരു ടെസ്റ്റുബിൽ 5ml നെസ് ലേഴ്സ്  റീയേജന്റ് എടുക്കുക. അതിലേക്ക് ഏതാനം തുള്ളി ലവണ ലായനി ചേർക്കുക. ഓറഞ്ച് നിറമുള്ള അവഷിപ്തം ഉണ്ടാകുന്നു.

Teaching week (23/01/2017- 28/01/2017)

ഒൻപതാം ക്ലാസിൽ ഊർജതന്ത്രം, ധാരാവൈദ്യുതി എന്ന പാഠഭാഗം പഠിപ്പിച്ചു.  എട്ടാം ക്ലാസിലെ സ്ഥിത വൈദ്യുതിയുടെ തുടർച്ചയായി ആണ് ഒൻപതാം ക്ലാസിലെ ധാരാവൈദ്യുതി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോസ്കോപ്പിന്റെ മോഡൽ കാണിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്. ഇലക്ക്ട്രോസ്കോപ്പിലെ വൈദ്യുത പ്രവാഹം കുട്ടികളെ പരീക്ഷണത്തിലൂടെ കാണിച്ചു കൊടുത്തു. കൂടാതെ സ്ഥിത വൈദ്യുതിയുടെ ചെറിയ പരീക്ഷണങ്ങളും ക്ലാസ്സിൽ ചെയ്യിപ്പിച്ചു.  രസതന്ത്രത്തിൽ അമോണിയം ലവണങ്ങളെ  തിരിച്ചറിയുന്ന പരീക്ഷണവും സൾഫേറ്റ് ലവണങ്ങളെ തിരിച്ചറിയുന്ന പരീക്ഷണവും ക്ലാസ്സിൽ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു.
 ഈ ആഴചയും നന്നായി തന്നെ പോയി. കുട്ടികളോടുള്ള അടുപ്പവും വർദ്ധിച്ചു വന്നു. ലബോറട്ടറിയിൽ കുട്ടികളെ കൊണ്ടുപോകാൻ കഴിഞ്ഞു. ലാബിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഞങ്ങൾ വൃത്തിയാക്കി കുട്ടികൾക്ക് കാണിച്ചു കൊടുത്തു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വാർഷികം, യാത്രയയപ്പ് എൻഡോവ്‌മെന്റ് വിതരണം സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം




ശൂരനാട് സ്കൂളിൽ ജനുവരി 27  നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും  വാര്ഷികാഘോഷവും നടന്നു. ശൂരനാട് സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ശ്രീ. വി പി  ശ്രീകുമാർ ആയിരുന്നു കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് . സ്കൂളിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു. വാര്ഷികാഘോഷത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു . ഞങൾ കുട്ടികളെ നിയന്ത്രിച്ച്  ഹാളിൽ ഇരുത്തുകയും പരിപാടിക്ക് വേണ്ട എല്ലാ സഹായങ്ങളും ചയ്യുകയും ചയ്തു. 
       സ്കൂൾ ജീവിതം കഴിഞ്ഞതിനു ശേഷമുള്ള ഒരു നല്ല അനുഭവമായിരുന്നു ഇത് . വളരെയേറെ കഴിവുള്ള കുട്ടികൾ ശൂരനാട് സ്കൂളിൽ ഉണ്ടായിരുന്നു. ടീച്ചേഴ്സിൻറെ  പ്രോത്സാഹനവും കുട്ടികൾക്കു കൊടുക്കുന്ന സുപ്പ്രോർട്ടും കണ്ടുമനസ്സ്സിലാക്കാൻ സാധിച്ചു.






റിപ്പബ്ലിക് ദിനാഘോഷം

2017  ജനുവരി 26 ന് ശൂരനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു.  ശ്രീ. തൊടിയൂർ രാമചന്ദ്രൻ ( വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക്, കൊല്ലം) റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.