Convex Mirror
Uses of Convex Mirror

ശൂരനാട് സ്കൂളിൽ ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയിട്ട് 2 ആഴ്ച പിന്നിട്ടിരിക്കുന്നു. 9E, 8B, 8E എന്നീ ക്ലാസ്സുകളാണ് എനിക്ക് ലഭിച്ചത്. ഒൻപതാം ക്ലാസ്സിൽ കെമിസ്ട്രിയും എട്ടാം ക്ലാസ്സിൽ ഫിസിക്സ് ഉം ആണ് പഠിപ്പിക്കുന്നത്. മുൻ പരിചയം ഉള്ള കുട്ടികൾ ആയതിനാൽ ക്ലാസ്സിനു മുന്നിൽ നിൽക്കുമ്പോൾ ഭയം തോന്നിയിരുന്നില്ല. കൂടാതെ പരിജയപ്പെടലിന്റെയും പരിജയപ്പെടിത്തലിന്റെയും ദിവസവും വേണ്ടി വന്നില്ല. എട്ടാം ക്ലാസ്സിൽ "പ്രകാശ പ്രതിപതനം ഗോളീയദർപ്പണങ്ങളിൽ" എന്ന പാഠഭാഗമാണ് എടുത്തത്. കോൺകേവ് ദർപ്പണങ്ങളും കോൺവെക്സ് ദർപ്പണങ്ങളും അവയുടെ മുഖ്യ ഫോക്കസ്, ഫോകസ് ദൂരം, ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണവുമാണ് പാഠത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺകേവും കോൺവെക്സും ദർപ്പണങ്ങൾ കുട്ടികളെ കാണിച്ചതിനാൽ ആദ്യ ക്ലാസ് ഇഫക്ടിവ് ആക്കാൻ സാധിച്ചു. ഒൻപതാം ക്ലാസ്സിൽ "ആലോഹസംയുക്തങ്ങൾ" എന്ന പാഠമാണ് എടുത്തത്. ചില അലോഹസംയുക്തങ്ങളും അവയുടെ ഗുണങ്ങളും , വ്യാവസായിക നിർമ്മാണവുമാണ് പാഠത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ICT ഉപയോഗിച്ചാണ് അലോഹസംയുക്തങ്ങളുടെ ആമുഖം എടുത്തത്...
ഗൃഹാതുര ഓർമ്മകൾ ഉണർത്തികൊണ്ട് വീണ്ടും ആ പഴയ വിദ്യാലയത്തിൽ......
നെല്ലിയും,നീളൻ ഇടനാഴികളും ഓർമ്മയുടെ വേലിയേറ്റം സൃഷ്ടിക്കുന്നു. ഇവിടെ നിന്നും പടിയിറങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു എന്നാൽ കാലം ഇന്ന് അധ്യാപികയുടെ വേഷം കെട്ടിച്ച് വീണ്ടും എന്നെ ഇവിടേക്ക് എത്തിച്ചിരിക്കുന്നു.
ബി.എഡ് പഠനത്തിന്റെ രണ്ടാം ഘട്ടത്തിലെ 41 ദിവസത്തെ അധ്യാപക പരിശീലനം 21/11/2016ൽ തുടങ്ങി. 50 ദിവസത്തെ പരിശീലനം കഴിഞ്ഞ തവണ നടത്തിയതിന്റെ ശുഭാപ്തി വിശ്വാസത്താൽ ആണ് ഈ തവണ എത്തിയിരിക്കുന്നത്. എന്റെ ജീവിത്തിൽ സമൂല മാറ്റങ്ങൾ സ്രഷ്ടിച്ച് ഈ മുറ്റത്തുനിന്ന് തന്നെ അധ്യാപനത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിന്റെയും, ഏറെയും പരിചിത മുഖങ്ങൾ ആണെന്നതിന്റെയും ഒരു പ്രതീക്ഷയാണ് എന്നെ മുന്നിലേക്ക് നയിക്കുന്നത്.
ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.