Thursday 23 June 2016

India's space agency launches 20 satellites in a single mission



                                      ചരിത്രനേട്ടവുമായി  ഐ.എസ്.ആർ.ഒ .


                         


            "നേട്ടത്തിൽ രാഷ്ട്രമൊന്നാകെ  അഭിമാനിക്കുന്നു. ഭാവി  ദൗത്യങ്ങളിലും ഐ .എസ് .ആർ .ഒ. വിജയം കൊണ്ടുവരട്ടെ "
                                                     രാഷ്ട്രപതി  പ്രണബ് മുഖർജി 

             "അതിർത്തികൾ  ഭേദിച്ച്  ഐ .എസ് .ആർ .ഒ.  മുന്നോട്ട് . നമ്മുടെ ശാസ്ത്രജ്ഞർക്ക്  ഹൃദയത്തിൽനിന്നുള്ള   അഭിനന്ദനം ."
                                                      പ്രധാനമന്ത്രി  നരേന്ദ്ര മോദി  



                  20  ഉപഗ്രഹങ്ങൾ ഒറ്റയടിക്ക്  ഭ്രമണപഥത്തിൽ  എത്തിച്ചുകൊണ്ട്  ഇന്ത്യയുടെ  അഭിമാനമായ  ഐ .എസ് .ആർ .ഒ. വീണ്ടും ചരിത്രം  കുറിച്ചു.
ബുധനാഴ്ച  രാവിലെ   9.26  നാണ്  ശ്രീഹരിക്കോട്ടയിലെ  സതീഷ് ധവാൻ  ബഹിരാകാശ  ഗവേഷണകേന്ദ്രത്തിൽ നിന്ന്  ഐ .എസ് .ആർ .ഒ. യുടെ പി.എസ്.എൽ .വി  സി  34  വിക്ഷേപണ  വാഹനം  ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.
  16  മിനിറ്റിനു ശേഷം  'കാർട്ടോസാറ്റ് -2 ' എന്ന മുഖ്യ ഉപഗ്രഹം 508 km  അകലെയുള്ള  ഭ്രമണപഥത്തിൽ  വിക്ഷേപിച്ചു. തുടർന്നുള്ള  10 മിനിറ്റുകളിൽ  ബാക്കി  19  ഉപഗ്രഹങ്ങളുടെ  വിക്ഷേപണവും സുഗമമായി  നടന്നതായി  ഐ .എസ് .ആർ .ഒ. ചെയർമാൻ  എ .എസ് .കിരൺകുമാർ പറഞ്ഞു.















 

No comments:

Post a Comment