ആർക്കിമെഡീസ് പ്രിൻസിപ്പൽ
ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
ആർക്കിമെഡീസ്
തെക്കൻ ഇറ്റലിയിലെ തുറമുഖ നഗരമായ സിറകയുസിൽ 287 ബി .സി യിലാണ് ആർക്കിമെഡീസ് ജനിച്ചത് . ഹെയ്‌റോ രണ്ടാമൻ എന്ന രാജാവിൻറെ കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് . ഹെയ്‌റോ രാജാവിൻറെ നിർദ്ദേശപ്രകാരം സ്വർണപ്പണിക്കാരൻ ഒരു കിരീടം നിർമ്മിച്ചു നൽകി . ആ കിരീടത്തിൽ മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ രാജാവ് ആർക്കിമെഡീസിനോട് കൽപിച്ചു . ഈ പ്രശ്‌നം ആർക്കിമെഡീസിനെ വല്ലാതെ കുഴക്കി . ശുദ്ധമായ സ്വർണത്തിന്റെ സാന്ദ്രത കണ്ടെത്താൻ സ്വർണക്കട്ടിയുടെ മാസിനെ അതിൻറെ വ്യാപ്തം കൊണ്ട് ഹരിച്ചാൽ മതി എന്നു അദ്ദേഹത്തിനറിയാം . എന്നാൽ കിരീടത്തിനു യാതൊരു കുഴപ്പവും വരാതെ അതിന്റെ വ്യാപ്തം എങ്ങനെ കണ്ടുപിടിക്കും എന്നതായിരുന്നു അദ്ദേഹത്തെ കുഴക്കിയ പ്രശ്നം . ഒരു ദിവസം കുളിക്കാനായി നിറയെ ജലം നിറച്ച കുളിത്തൊട്ടിയിൽ കയറികിടന്നപ്പോൾ ജലം കവിഞ്ഞൊഴുകുന്നതായി അദ്ദേഹം മനസ്സിലാക്കി . അതിൽ നിന്ന് ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ജലത്തിന്റെ വ്യാപ്തം കണ്ടാൽ മതി എന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെ കിരീടത്തിന്റെ വ്യാപ്തവും സാന്ദ്രതയും കണ്ടെത്തി കിരീടത്തിൽ മായം കലർന്നിട്ടുണ്ട് എന്ന് ആർക്കിമെഡീസ് ഉറപ്പിച്ചു .
212 ബി . സി യിൽ രണ്ടാം പ്ലൂനിക് യുദ്ധത്തിൽ ഒരു റോമൻ പട്ടാളക്കാരന്റെ വാളാൽ അദ്ദേഹം വധിക്കപെടുകയാണുണ്ടായത് .
No comments:
Post a Comment