Saturday, 3 December 2016

My teaching week

    ശൂരനാട് സ്കൂളിൽ ടീച്ചിങ്  പ്രാക്ടീസ് തുടങ്ങിയിട്ട് 2 ആഴ്ച പിന്നിട്ടിരിക്കുന്നു. 9E, 8B, 8E എന്നീ ക്ലാസ്സുകളാണ് എനിക്ക് ലഭിച്ചത്. ഒൻപതാം ക്ലാസ്സിൽ കെമിസ്ട്രിയും എട്ടാം ക്ലാസ്സിൽ ഫിസിക്സ് ഉം ആണ് പഠിപ്പിക്കുന്നത്. മുൻ പരിചയം ഉള്ള കുട്ടികൾ ആയതിനാൽ ക്ലാസ്സിനു മുന്നിൽ നിൽക്കുമ്പോൾ ഭയം തോന്നിയിരുന്നില്ല. കൂടാതെ പരിജയപ്പെടലിന്റെയും പരിജയപ്പെടിത്തലിന്റെയും ദിവസവും വേണ്ടി വന്നില്ല. എട്ടാം ക്ലാസ്സിൽ "പ്രകാശ പ്രതിപതനം ഗോളീയദർപ്പണങ്ങളിൽ" എന്ന പാഠഭാഗമാണ് എടുത്തത്. കോൺകേവ് ദർപ്പണങ്ങളും കോൺവെക്സ് ദർപ്പണങ്ങളും അവയുടെ മുഖ്യ ഫോക്കസ്, ഫോകസ് ദൂരം, ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണവുമാണ് പാഠത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  കോൺകേവും കോൺവെക്സും ദർപ്പണങ്ങൾ കുട്ടികളെ കാണിച്ചതിനാൽ ആദ്യ ക്ലാസ് ഇഫക്ടിവ് ആക്കാൻ സാധിച്ചു. ഒൻപതാം ക്ലാസ്സിൽ "ആലോഹസംയുക്തങ്ങൾ" എന്ന പാഠമാണ് എടുത്തത്. ചില അലോഹസംയുക്തങ്ങളും  അവയുടെ ഗുണങ്ങളും , വ്യാവസായിക നിർമ്മാണവുമാണ് പാഠത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ICT ഉപയോഗിച്ചാണ് അലോഹസംയുക്തങ്ങളുടെ ആമുഖം എടുത്തത്...

No comments:

Post a Comment