Wednesday 11 January 2017

Teaching Week 11/01/2017

S4 ടീച്ചിങ് പ്രാക്ടീസ്, പരീക്ഷയ്ക്ക് ശേഷം 9/1/2017 ന് വീണ്ടും ആരംഭിച്ചു. ആദ്യ 2 ദിവസം സമരം ആയതിനാൽ സ്കൂളിൽ ക്ലാസ് നടന്നിരുന്നില്ല. 11/1/2017  ന് ക്ലാസ്  തുടങ്ങി. 8B, 8E, 9B, 9E ക്ലാസ്സുകളാണ് ലഭിച്ചത്.  ക്ലാസ്സും കുട്ടികളും പരിചിതമായിരുന്നു.  ഇന്ന് (11/1/2017) 9E ക്ലാസ്സിൽ ഹേബർ പ്രക്രിയയാണ് പഠിപ്പിച്ചത്. അമോണിയയുടെ വ്യാവസായിക നിർമാണവും അമോണിയയുടെ ഉപയോഗങ്ങളും കുട്ടികളെ പഠിപ്പിച്ചു. പിന്നീട് 8E യിലും ക്ലാസ് ഉണ്ടായിരുന്നു. ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണമാണ് പഠിപ്പിച്ചത്. കുട്ടികളെ ഓരോ ചിത്രവും വരച്ചു പഠിപ്പിച്ചു. ചിത്രങ്ങൾ വരയ്ക്കാൻ കുട്ടികൾക്കു എല്ലാം നല്ല താല്പര്യമായിരുന്നു.  ഇന്ന് കുട്ടികൾക്ക് സ്കൂളിൽ പച്ചക്കറി വിത്തുകൾ നൽകിയിരുന്നു. വിഷപച്ചക്കറികൾ തിന്നുന്ന നമ്മുടെ നാട്ടിൽ പച്ചക്കറി കൃഷിയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുകയും കൃഷി ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടുകാരുടെ സഹായത്തോടെ പച്ചക്കറി തോട്ടം ഉണ്ടാക്കുമെന്ന ആത്മവിശ്വാസത്തോടെ കുട്ടികൾ വീട്ടിലേക്ക് പോയി.
കുട്ടികളെ ലാപ്‍ടോപ്  ഉപയോഗിച്ചാണ് ഹേബർ പ്രക്രിയയും അമ്മോണിയയുടെ വ്യവസായിക നിർമ്മാണവും പഠിപ്പിച്ചത് . കുട്ടികൾക്കു പഠിക്കാൻ കുറച്ച ബുദ്ധിമുട്ടുള്ളതായി  തോന്നിയതിനാൽ ഫ്രീ പീരീഡുകൾ അതെ പാഠഭാഗം തന്നെ പഠിപ്പിച്ചു . ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം  ചാർട്ടിൽ വരച്ചു കാണിക്കുകയും ആക്ടിവിറ്റി കാർഡ് ഉപയോഗിച്ച്  കുട്ടികളെ കൊണ്ട് തന്നെ വരപ്പിക്കുകയും ചെയ്തു. സ്കൂളിലെ സയൻസ് ടീച്ചേഴ്‌സ്‌  എല്ലാ നിർദേശങ്ങളും തരുന്നുണ്ടാരുന്നു.  അതിനാൽ ക്ലാസ്സിൽ ആത്മവിശ്വാസത്തോടെ നില്ക്കാൻ സാധിച്ചു . 

No comments:

Post a Comment