ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയിട്ട് ഒരാഴ്ച കൂടി പിന്നിട്ടിരിക്കുന്നു (16/01/2017 - 20/01/2017). ഇ ആഴ്ചയിൽ 5 ദിവസവും ക്ലാസ് എടുക്കാൻ കഴിഞ്ഞു. ഒൻപതാം ക്ലാസിൽ, രസതന്ത്രത്തിൽ സമ്പർക്ക പ്രക്രിയയും, H2SO4 ന്റെ രസഗുണങ്ങളും പഠിപ്പിച്ചു. ഊർജതന്ത്രത്തിൽ കണ്ണിന്റെ ന്യൂനതകളും (ഹൃസ്വ ദൃഷ്‌ടി, ദീർഘ ദൃഷ്ടി , അസ്റ്റിഗ് മാറ്റിസം, വെള്ളെഴുത്), എട്ടാം ക്ലാസിൽ കോൺകേവും കോൺവെക്‌സും ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബവും പഠിപ്പിച്ചു. 8A, യിലും 9E യിലും 20/01/2017 ൽ DIAGNOSTIC TEST നടത്തി. 9E യിൽ അലോഹസംയുക്തങ്ങൾ എന്ന പാഠഭാഗം ആണ് നടത്തിയത്. എട്ടാം ക്ലാസിൽ പ്രകാശപ്രതിപതനം ഗോളീയ ദർപ്പണങ്ങളിൽ എന്ന പഠഭാഗവുമാണ് നടത്തിയത്.
കുട്ടികൾക്കു ഒരു ഇന്നൊവേറ്റീവ് ലെസ്സൺ പ്ലാൻ എടുക്കാൻ സാധിച്ചു. സൾഫ്യൂരിക് ആസിഡിൻറെ ഗുണങ്ങളാണ് ഇന്നൊവേറ്റീവ് ലെസ്സൺ പ്ലാൻ ആയിട്ട് എടുത്തത് . കുട്ടികളെ കഥാപാത്രങ്ങളാക്കി വളരെ രസകരമായ രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചു. പങ്കെടുക്കാത്ത കുട്ടികൾക്ക് മറ്റു പാഠഭാഗങ്ങൾ ഇതേ രീതിയിൽ എടുക്കണമെന്ന് പറഞ്ഞു. സമയപരിമിതി മൂലം അത് സാധിച്ചില്ല. എങ്കിലും ഫ്രീ സമയങ്ങളിൽ അവർ തന്നെ നാടകരൂപത്തിൽ പാഠഭാഗങ്ങൾ ചയ്തു നോക്കാൻ പറഞ്ഞു. വെത്യസ്തമായ രീതിയിൽ പാഠങ്ങൾ പഠിപ്പിക്കുമ്പോൾ കുട്ടികളിൽ വളരെയേറെ താല്പര്യം തോന്നുന്നതായി മനസിലായി . ക്ലാസ്സിൽ പഠിക്കാൻ കുറച്ച പിന്നോട്ട് നിൽക്കുന്ന കുട്ടികൾ കൂടി പഠനത്തിൽ നന്നായി പങ്കെടുത്തു.
No comments:
Post a Comment