Tuesday, 24 January 2017

അയൽപക്ക യുവജന പാർലമെന്റും പരിസ്ഥിതി സെമിനാറും

അയൽപക്ക യുവജന പാർലമെന്റും
പരിസ്ഥിതി സെമിനാറും

     19/01/2017 നു ശൂരനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഭാരത സർക്കാർ നെഹ്റു യുവകേന്ദ്രയുടെയും സ്വദേശാഭിമാനി പബ്ലിക് ലൈബ്രറിയുടെയും GHSS PTA യുടെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ HM സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുമ ടീച്ചർ സെമിനാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആർ.അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

Sunday, 22 January 2017

CONTACT PROCESS

The Contact Process is the manufacture of sulfuric acid in the high concentrations needed for industrial process.
The process can be divided into five stages

1. Combining of sulfur and oxygen (O2) to form sulfur dioxide.
2. Purifying the sulfur dioxide in a purification unit.
3. Adding an excess of dioxygen to sulfur dioxide in the presence of the catalyst Vanadium pentoxide, under temperature  450 °C and pressure of 1-2 atm.
4. The sulfur trioxide formed is added to sulfuric acid which gives rise to  oleum (disulfuric acid)
5. The oleum is then added to water to form sulfuric acid which is very concentrated












Teaching week

ടീച്ചിങ് പ്രാക്ടീസ് തുടങ്ങിയിട്ട് ഒരാഴ്ച കൂടി പിന്നിട്ടിരിക്കുന്നു (16/01/2017 - 20/01/2017). ഇ ആഴ്ചയിൽ 5 ദിവസവും ക്ലാസ് എടുക്കാൻ കഴിഞ്ഞു. ഒൻപതാം ക്ലാസിൽ, രസതന്ത്രത്തിൽ സമ്പർക്ക പ്രക്രിയയും, H2SO4 ന്റെ രസഗുണങ്ങളും പഠിപ്പിച്ചു. ഊർജതന്ത്രത്തിൽ കണ്ണിന്റെ ന്യൂനതകളും (ഹൃസ്വ ദൃഷ്‌ടി, ദീർഘ ദൃഷ്ടി , അസ്റ്റിഗ് മാറ്റിസം, വെള്ളെഴുത്), എട്ടാം ക്ലാസിൽ കോൺകേവും കോൺവെക്‌സും ദർപ്പണങ്ങൾ രൂപീകരിക്കുന്ന പ്രതിബിംബവും പഠിപ്പിച്ചു. 8A, യിലും 9E യിലും 20/01/2017 ൽ DIAGNOSTIC TEST നടത്തി. 9E യിൽ അലോഹസംയുക്തങ്ങൾ എന്ന പാഠഭാഗം ആണ് നടത്തിയത്. എട്ടാം ക്ലാസിൽ പ്രകാശപ്രതിപതനം ഗോളീയ ദർപ്പണങ്ങളിൽ എന്ന പഠഭാഗവുമാണ് നടത്തിയത്.
 കുട്ടികൾക്കു ഒരു ഇന്നൊവേറ്റീവ് ലെസ്സൺ പ്ലാൻ എടുക്കാൻ സാധിച്ചു. സൾഫ്യൂരിക് ആസിഡിൻറെ  ഗുണങ്ങളാണ് ഇന്നൊവേറ്റീവ് ലെസ്സൺ പ്ലാൻ ആയിട്ട് എടുത്തത് . കുട്ടികളെ കഥാപാത്രങ്ങളാക്കി വളരെ രസകരമായ രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചു. പങ്കെടുക്കാത്ത കുട്ടികൾക്ക് മറ്റു പാഠഭാഗങ്ങൾ ഇതേ രീതിയിൽ എടുക്കണമെന്ന് പറഞ്ഞു. സമയപരിമിതി മൂലം അത് സാധിച്ചില്ല. എങ്കിലും ഫ്രീ സമയങ്ങളിൽ അവർ തന്നെ നാടകരൂപത്തിൽ  പാഠഭാഗങ്ങൾ ചയ്തു നോക്കാൻ പറഞ്ഞു. വെത്യസ്തമായ രീതിയിൽ പാഠങ്ങൾ പഠിപ്പിക്കുമ്പോൾ കുട്ടികളിൽ വളരെയേറെ താല്പര്യം തോന്നുന്നതായി മനസിലായി . ക്ലാസ്സിൽ പഠിക്കാൻ കുറച്ച പിന്നോട്ട് നിൽക്കുന്ന കുട്ടികൾ കൂടി പഠനത്തിൽ നന്നായി പങ്കെടുത്തു.



Friday, 13 January 2017

ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം

എട്ടാം ക്ലാസ്സിൽ ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം പഠിപ്പിക്കാൻ ഉണ്ടായിരുന്നു. മുൻപ് ഉള്ള പാഠഭാഗങ്ങളെക്കാൾ പ്രയാസകരമായിരുന്നു ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം കുട്ടികളെ പഠിപ്പിച്ചപ്പോൾ. ഓരോ കുട്ടികളും സയൻസ് ഡയറിയിൽ വരയ്ക്കുന്ന ചിത്രങ്ങൾ നോക്കി കറക്ട് ചെയ്യേണ്ടി വന്നു. PPT സ്ലൈഡ്സ് ഉപയോഗിച്ചു കുട്ടികളെ ചിത്രങ്ങൾ കാണിച്ചു. പിന്നീട് കുട്ടികളെ ബോർഡിൽ ചിത്രം വരച്ചു കാണിച്ചു. കുട്ടികൾക്ക് വരയ്ക്കാൻ നല്ല താല്പര്യം ഉണ്ടായിരുന്നു.

Wednesday, 11 January 2017

HABER PROCESS

Teaching Week 11/01/2017

S4 ടീച്ചിങ് പ്രാക്ടീസ്, പരീക്ഷയ്ക്ക് ശേഷം 9/1/2017 ന് വീണ്ടും ആരംഭിച്ചു. ആദ്യ 2 ദിവസം സമരം ആയതിനാൽ സ്കൂളിൽ ക്ലാസ് നടന്നിരുന്നില്ല. 11/1/2017  ന് ക്ലാസ്  തുടങ്ങി. 8B, 8E, 9B, 9E ക്ലാസ്സുകളാണ് ലഭിച്ചത്.  ക്ലാസ്സും കുട്ടികളും പരിചിതമായിരുന്നു.  ഇന്ന് (11/1/2017) 9E ക്ലാസ്സിൽ ഹേബർ പ്രക്രിയയാണ് പഠിപ്പിച്ചത്. അമോണിയയുടെ വ്യാവസായിക നിർമാണവും അമോണിയയുടെ ഉപയോഗങ്ങളും കുട്ടികളെ പഠിപ്പിച്ചു. പിന്നീട് 8E യിലും ക്ലാസ് ഉണ്ടായിരുന്നു. ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണമാണ് പഠിപ്പിച്ചത്. കുട്ടികളെ ഓരോ ചിത്രവും വരച്ചു പഠിപ്പിച്ചു. ചിത്രങ്ങൾ വരയ്ക്കാൻ കുട്ടികൾക്കു എല്ലാം നല്ല താല്പര്യമായിരുന്നു.  ഇന്ന് കുട്ടികൾക്ക് സ്കൂളിൽ പച്ചക്കറി വിത്തുകൾ നൽകിയിരുന്നു. വിഷപച്ചക്കറികൾ തിന്നുന്ന നമ്മുടെ നാട്ടിൽ പച്ചക്കറി കൃഷിയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുകയും കൃഷി ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. വീട്ടുകാരുടെ സഹായത്തോടെ പച്ചക്കറി തോട്ടം ഉണ്ടാക്കുമെന്ന ആത്മവിശ്വാസത്തോടെ കുട്ടികൾ വീട്ടിലേക്ക് പോയി.
കുട്ടികളെ ലാപ്‍ടോപ്  ഉപയോഗിച്ചാണ് ഹേബർ പ്രക്രിയയും അമ്മോണിയയുടെ വ്യവസായിക നിർമ്മാണവും പഠിപ്പിച്ചത് . കുട്ടികൾക്കു പഠിക്കാൻ കുറച്ച ബുദ്ധിമുട്ടുള്ളതായി  തോന്നിയതിനാൽ ഫ്രീ പീരീഡുകൾ അതെ പാഠഭാഗം തന്നെ പഠിപ്പിച്ചു . ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം  ചാർട്ടിൽ വരച്ചു കാണിക്കുകയും ആക്ടിവിറ്റി കാർഡ് ഉപയോഗിച്ച്  കുട്ടികളെ കൊണ്ട് തന്നെ വരപ്പിക്കുകയും ചെയ്തു. സ്കൂളിലെ സയൻസ് ടീച്ചേഴ്‌സ്‌  എല്ലാ നിർദേശങ്ങളും തരുന്നുണ്ടാരുന്നു.  അതിനാൽ ക്ലാസ്സിൽ ആത്മവിശ്വാസത്തോടെ നില്ക്കാൻ സാധിച്ചു .