Sunday 26 June 2016

SCIENCE AND BRANCHES




                                                      ശാസ്ത്രം - ശാഖകൾ 



ചന്ദ്രനെക്കുറിച്ചുള്ള  പഠനം                                          സെലനോളജി
ജലത്തെകുറിച്ചുള്ള   പഠനം                                          ഹൈഡ്രോളജി
ഷഡ്പദങ്ങളെക്കുറിച്ചുള്ള  പഠനം                            എന്റമോളജി
ചിരിയെക്കുറിച്ചുള്ള  പഠനം                                        ഗിലാടോളജി
പ്രകാശത്തെക്കുറിച്ചുള്ള പഠനം                                 ഒപ്റ്റിക്സ്
ശബ്ദത്തെക്കുറിച്ചുള്ള പഠനം                                        അകൗസ്റ്റിക്സ്
തലച്ചോറിനെക്കുറിച്ചുള്ള പഠനം                              ഫ്രിനോളജി
പേശിയെക്കുറിച്ചുള്ള പഠനം                                       മയോളജി
പർവതങ്ങളെക്കുറിച്ചുള്ള പഠനം                              ഓറോളജി
നിഘണ്ടു  തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള
പഠനം                                                                                      ലെക്‌സികോഗ്രാഫി
 പതാകയെകുറിച്ചുള്ള പഠനം                                      വെക്‌സിലോളജി 
ദേശീയഗാനത്തെക്കുറിച്ചുള്ള  പഠനം                        ആന്തമറ്റോളജി
പൂക്കളെക്കുറിച്ചുള്ള  പഠനം                                        ആന്തോളജി
മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം                                ഇക്തിയോളജി
ഫോസ്സിലുകളെക്കുറിച്ചുള്ള പഠനം                            പാലിയന്റോളജി
ഗുഹകളെക്കുറിച്ചുള്ള പഠനം                                      സ്പീലിയോളജി
പുല്ലിനെക്കുറിച്ചുള്ള പഠനം                                         അഗ്രെസ്റ്റോളജി 
നാണയങ്ങളെക്കുറിച്ചുള്ള  പഠനം                              ന്യൂമിസ്മാറ്റിക്സ്
സ്റ്റാമ്പ് ശേഖരണം                                                                ഫിലാറ്റലി
സംഖ്യകളെക്കുറിച്ചുള്ള  പഠനം                                  ന്യൂമറോളജി
പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം                            ഇക്കോളജി
സ്ഥലനാമത്തെകുറിച്ചുള്ള പഠനം                               ടോപോനിമി
തലയോട്ടിയെക്കുറിച്ചുള്ള  പഠനം                              ക്രേനിയോളജി
ചെവിയെക്കുറിച്ചുള്ള പഠനം                                       ഓട്ടോളജി
കണ്ണിനെക്കുറിച്ചുള്ള പഠനം                                          ഓഫ്താൽമോളജി
അസ്ഥിയെക്കുറിച്ചുള്ള പഠനം                                      ഓസ്റ്റിയോളജി
രക്തത്തെക്കുറിച്ചുള്ള പഠനം                                        ഹീമറ്റോളജി
നിറങ്ങളെക്കുറിച്ചുള്ള പഠനം                                       ക്രൊമാറ്റോളജി
വിഷത്തെക്കുറിച്ചുള്ള പഠനം                                        ടോക്സിക്കോളജി
ഹൃദയത്തെകുറിച്ചുള്ള പഠനം                                     കാർഡിയോളജി 















 

Thursday 23 June 2016

India's space agency launches 20 satellites in a single mission



                                      ചരിത്രനേട്ടവുമായി  ഐ.എസ്.ആർ.ഒ .


                         


            "നേട്ടത്തിൽ രാഷ്ട്രമൊന്നാകെ  അഭിമാനിക്കുന്നു. ഭാവി  ദൗത്യങ്ങളിലും ഐ .എസ് .ആർ .ഒ. വിജയം കൊണ്ടുവരട്ടെ "
                                                     രാഷ്ട്രപതി  പ്രണബ് മുഖർജി 

             "അതിർത്തികൾ  ഭേദിച്ച്  ഐ .എസ് .ആർ .ഒ.  മുന്നോട്ട് . നമ്മുടെ ശാസ്ത്രജ്ഞർക്ക്  ഹൃദയത്തിൽനിന്നുള്ള   അഭിനന്ദനം ."
                                                      പ്രധാനമന്ത്രി  നരേന്ദ്ര മോദി  



                  20  ഉപഗ്രഹങ്ങൾ ഒറ്റയടിക്ക്  ഭ്രമണപഥത്തിൽ  എത്തിച്ചുകൊണ്ട്  ഇന്ത്യയുടെ  അഭിമാനമായ  ഐ .എസ് .ആർ .ഒ. വീണ്ടും ചരിത്രം  കുറിച്ചു.
ബുധനാഴ്ച  രാവിലെ   9.26  നാണ്  ശ്രീഹരിക്കോട്ടയിലെ  സതീഷ് ധവാൻ  ബഹിരാകാശ  ഗവേഷണകേന്ദ്രത്തിൽ നിന്ന്  ഐ .എസ് .ആർ .ഒ. യുടെ പി.എസ്.എൽ .വി  സി  34  വിക്ഷേപണ  വാഹനം  ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.
  16  മിനിറ്റിനു ശേഷം  'കാർട്ടോസാറ്റ് -2 ' എന്ന മുഖ്യ ഉപഗ്രഹം 508 km  അകലെയുള്ള  ഭ്രമണപഥത്തിൽ  വിക്ഷേപിച്ചു. തുടർന്നുള്ള  10 മിനിറ്റുകളിൽ  ബാക്കി  19  ഉപഗ്രഹങ്ങളുടെ  വിക്ഷേപണവും സുഗമമായി  നടന്നതായി  ഐ .എസ് .ആർ .ഒ. ചെയർമാൻ  എ .എസ് .കിരൺകുമാർ പറഞ്ഞു.















 

Wednesday 22 June 2016

ARCHIMEDES PRINCIPLE



                                         ആർക്കിമെഡീസ്  പ്രിൻസിപ്പൽ 
 
 
ഒരു വസ്തു  ഭാഗികമായോ  പൂർണമായോ  ഒരു  ദ്രവത്തിൽ  മുങ്ങിയിരിക്കുമ്പോൾ  അതിൽ  അനുഭവപ്പെടുന്ന  പ്ലവക്ഷമ ബലം   വസ്തു  ആദേശം  ചെയ്യുന്ന  ദ്രവത്തിന്റെ  ഭാരത്തിന്  തുല്യമായിരിക്കും.
 

                                                
                                                            ആർക്കിമെഡീസ്

 
 
 
      തെക്കൻ  ഇറ്റലിയിലെ  തുറമുഖ  നഗരമായ  സിറകയുസിൽ                     287  ബി .സി  യിലാണ്  ആർക്കിമെഡീസ്  ജനിച്ചത് . ഹെയ്‌റോ  രണ്ടാമൻ  എന്ന  രാജാവിൻറെ  കാലത്താണ്  അദ്ദേഹം  ജീവിച്ചിരുന്നത് .  ഹെയ്‌റോ  രാജാവിൻറെ  നിർദ്ദേശപ്രകാരം  സ്വർണപ്പണിക്കാരൻ  ഒരു  കിരീടം  നിർമ്മിച്ചു  നൽകി . ആ  കിരീടത്തിൽ  മായം  കലർന്നിട്ടുണ്ടോ എന്ന്  പരിശോധിക്കാൻ  രാജാവ്  ആർക്കിമെഡീസിനോട്  കൽപിച്ചു .  ഈ  പ്രശ്‌നം  ആർക്കിമെഡീസിനെ  വല്ലാതെ  കുഴക്കി .  ശുദ്ധമായ  സ്വർണത്തിന്റെ  സാന്ദ്രത  കണ്ടെത്താൻ  സ്വർണക്കട്ടിയുടെ  മാസിനെ  അതിൻറെ  വ്യാപ്തം  കൊണ്ട്  ഹരിച്ചാൽ  മതി  എന്നു അദ്ദേഹത്തിനറിയാം .  എന്നാൽ  കിരീടത്തിനു യാതൊരു  കുഴപ്പവും  വരാതെ  അതിന്റെ  വ്യാപ്തം എങ്ങനെ കണ്ടുപിടിക്കും എന്നതായിരുന്നു  അദ്ദേഹത്തെ  കുഴക്കിയ  പ്രശ്നം .  ഒരു ദിവസം  കുളിക്കാനായി നിറയെ  ജലം നിറച്ച  കുളിത്തൊട്ടിയിൽ കയറികിടന്നപ്പോൾ  ജലം കവിഞ്ഞൊഴുകുന്നതായി  അദ്ദേഹം  മനസ്സിലാക്കി . അതിൽ നിന്ന്  ഒരു വസ്തുവിന്റെ  വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ജലത്തിന്റെ  വ്യാപ്തം കണ്ടാൽ മതി എന്ന്  അദ്ദേഹം മനസിലാക്കി.  അങ്ങനെ  കിരീടത്തിന്റെ  വ്യാപ്തവും  സാന്ദ്രതയും  കണ്ടെത്തി കിരീടത്തിൽ മായം കലർന്നിട്ടുണ്ട് എന്ന്  ആർക്കിമെഡീസ് ഉറപ്പിച്ചു .
         212  ബി . സി  യിൽ രണ്ടാം  പ്ലൂനിക് യുദ്ധത്തിൽ ഒരു റോമൻ പട്ടാളക്കാരന്റെ വാളാൽ അദ്ദേഹം വധിക്കപെടുകയാണുണ്ടായത് . 
 
 
 
 
 
 
 

Tuesday 21 June 2016

LUDOVICO EINAUDI orchestrates floating performance in the arctic ocean for greenpeace

 
 


World renowned italian pianist and composer ludovico einaudi has performed a historic concert, set on a floating platform in the arctic ocean. against the icy backdrop of the wahlenbergbreen glacier in svalbard, norway, einaudi has played one of his own compositions ‘elegy for the arctic’ for the first time. a monumental early retreat of sea ice as a result of climate change allowed for the construction of an artificial iceberg made from more than 300 triangles of wood, on which a grand piano sits.




 

CHILDREN ; THE HOPE OF TOMORROW

 
CHILDREN; THE HOPE OF TOMORROW
 
 




                        The children are the gift from God. The teachers play a vital role in the development of child's personality. Teachers taught good values and morals to guide them in life. The backbone of our nation is our children. It is the duty of the children to acquire as much knowledge as possible and it is the responsibility of the teachers to transfer maximum knowledge to the children.
                      EDUCATION is the gift for every child. We must realize that every child is extraordinary and the teachers give them right opportunity to express their abilities. Good education provides students a lot of confidence by giving them bulk knowledge in many fields. The teachers must develop the personality of the child and help them to maintain personal and social standards in the life. So every child is treated as a gift of God....
Thank you.