ഗൃഹാതുര ഓർമ്മകൾ ഉണർത്തികൊണ്ട് വീണ്ടും ആ പഴയ വിദ്യാലയത്തിൽ......
നെല്ലിയും,നീളൻ ഇടനാഴികളും ഓർമ്മയുടെ വേലിയേറ്റം സൃഷ്ടിക്കുന്നു. ഇവിടെ നിന്നും പടിയിറങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു എന്നാൽ കാലം ഇന്ന് അധ്യാപികയുടെ വേഷം കെട്ടിച്ച് വീണ്ടും എന്നെ ഇവിടേക്ക് എത്തിച്ചിരിക്കുന്നു.
ബി.എഡ് പഠനത്തിന്റെ രണ്ടാം ഘട്ടത്തിലെ 41 ദിവസത്തെ അധ്യാപക പരിശീലനം 21/11/2016ൽ തുടങ്ങി. 50 ദിവസത്തെ പരിശീലനം കഴിഞ്ഞ തവണ നടത്തിയതിന്റെ ശുഭാപ്തി വിശ്വാസത്താൽ ആണ് ഈ തവണ എത്തിയിരിക്കുന്നത്. എന്റെ ജീവിത്തിൽ സമൂല മാറ്റങ്ങൾ സ്രഷ്ടിച്ച് ഈ മുറ്റത്തുനിന്ന് തന്നെ അധ്യാപനത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിന്റെയും, ഏറെയും പരിചിത മുഖങ്ങൾ ആണെന്നതിന്റെയും ഒരു പ്രതീക്ഷയാണ് എന്നെ മുന്നിലേക്ക് നയിക്കുന്നത്.